പിഴക് ആനക്കല്ല് റോഡിൽ സൈക്കിള്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
പിഴക്: സഹോദരനൊപ്പം സൈക്കിളില്‍ പോകവേ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കുപറ്റിയ വിദ്യാർഥി മരിച്ചു.
പിഴക് ആനക്കല്ല് കോളനി ഉതിരക്കുളത്ത് ബിനോയ് ജേക്കബിന്‍റെ മകൻ ആകാശ് (13) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് പിഴക് ആനക്കല്ല് റോഡിലെ ഇറക്കത്തിലായിരുന്നു അപകടം. സൈക്കിള്‍ ഓടിച്ചിരുന്ന ആകാശിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സയില്‍ കഴിയവെ ഇന്നലെ വൈകുന്നേരം മരിക്കുകയായിരുന്നു.
മാനത്തൂർ സെന്‍റ് ജോസഫ്സ് എച്ച്‌എസില്‍ എട്ടാം ക്ലാസിലേയ്ക്ക് പ്രവേശനം നേടി സ്കൂള്‍ തുറക്കാനിരിക്കേയാണ് സംഭവം.
സംസ്കാരം ഇന്ന് വൈകുന്നേരം പിഴക് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയില്‍. അമ്മ സുനിത മാനത്തൂർ ആല്‍ചുവട്ടില്‍ കുടുംബാംഗം. സഹോദരങ്ങള്‍: അലൻ (പ്ലസ് വണ്‍ വിദ്യാർഥി, കരിങ്കുന്നം സെന്‍റ് അഗസ്റ്റിൻസ് എച്ച്‌എസ്‌എസ്), അലീന (ഏഴാം ക്ലാസ് വിദ്യാർഥിനി, കുറിഞ്ഞി ഗവ. യുപിഎസ്).