play-sharp-fill
വൈക്കം ടി വി പുരത്ത് മാതാ അമൃതാനന്ദമയിയുടെ എഴുപത്തിയൊന്നാം ജന്മദിനം ഘോഷയാത്രയോടെ ആഘോഷിച്ചു: അമൃത സ്വാശ്രയ ക്ലസ്റ്റർ ജില്ലാ കോർഡിനേറ്റർ ലെനിൻ കെ എസ് ഉദ്ഘാടനം ചെയ്തു

വൈക്കം ടി വി പുരത്ത് മാതാ അമൃതാനന്ദമയിയുടെ എഴുപത്തിയൊന്നാം ജന്മദിനം ഘോഷയാത്രയോടെ ആഘോഷിച്ചു: അമൃത സ്വാശ്രയ ക്ലസ്റ്റർ ജില്ലാ കോർഡിനേറ്റർ ലെനിൻ കെ എസ് ഉദ്ഘാടനം ചെയ്തു

വൈക്കം: ടീവിപുരം അമൃത സ്വാശ്രയ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മാതാ അമൃതാനന്ദമയിയുടെ എഴുപത്തിയൊന്നാം ജന്മദിന ആഘോഷവും ഘോഷയാത്രയും നടത്തി.

ടിവി പുരം കോട്ടച്ചിറയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആരംഭിച്ച ഘോഷയാത്ര മൂത്തേടുത്ത് കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു. ദേവീക്ഷേത്രത്തിന് മുന്നിൽ

പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ജന്മദിന ആഘോഷ പരിപാടി ടി വി പുരം അമൃത സ്വാശ്രയ ക്ലസ്റ്റർ പ്രസിഡന്റ് സുനിത പ്രതാപൻ ഭദ്രദീപം കൊളുത്തി നാമജപം ചൊല്ലി. അമൃത സ്വാശ്രയ ക്ലസ്റ്റർ ജില്ലാ കോഡിനേറ്റർ ലെനിൻ കെ എസ് ഉദ്ഘാടനം ചെയ്തു. ടി വി പുരം അമൃത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാശ്രയ ക്ലസ്റ്റർ സെക്രട്ടറി സന്ധ്യാ വിനോദ് അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടിയിൽ വിവിധ സമുദായ രാഷ്ട്രീയ നേതാക്കളായ ഗീത ജോഷി, വിവേക് പ്ലാത്താനത്ത്, എൻ മോഹനൻ,

ഇടവട്ടം ജയകുമാർ, വി ടി സത്യജിത്ത്, പി ആർ രത്നപ്പൻ, യൂ ബേബി, ജയൻ ടി വി പുരം, തുടങ്ങിയവർ പ്രസംഗിച്ചു.

ടി വി പുരം അമൃത സ്വാശ്രയ ക്ലസ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ അഖില സുഗുണൻ, മനോഹരി സുകുമാരൻ, തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.