“അഭിനയത്തിലും ഇനി ഒരു കൈ നോക്കാം…! ജീവിതത്തിലെ പുതിയ പരീക്ഷണം; സന്തോഷം പങ്കിട്ട് അമൃത സുരേഷ്; ഒപ്പം നാഗചൈതന്യയും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്വന്തം ലേഖിക
ചെന്നൈ: മലയാളികള്‍ക്ക് ഏറെ സുചരിചിതയായ ആളാണ് അമൃത സുരേഷ്.
ഗായികയ്ക്ക് പുറമെ അവാതരികയായും അമൃത പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ വിമര്‍ശനങ്ങള്‍ക്കും പലപ്പോഴും അമൃത പാത്രമാകാറുണ്ട്. ഇവയ്ക്ക് തക്കതായ മറുപടിയും ചിലപ്പോഴൊക്കെ അമൃത നല്‍കാറുമുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് അമൃത. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അമൃത പങ്കുവച്ചിട്ടുണ്ട്.
സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത, അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ ആണ് അമൃത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്. ഇവിടെ നിന്നുള്ള നിരവധി ഫോട്ടോകള്‍ അമൃത പങ്കുവച്ചിട്ടുണ്ട്.
ഈ ഫോട്ടോകളില്‍ പ്രേക്ഷകരുടെ ശ്രദ്ധപോയത് ഒരു സിനിമാ താരത്തിലേക്കാണ്. തെലുങ്ക് യുവതാരം നാഗചൈതന്യ അക്കിനേനി ആയിരുന്നു അത്. നാഗ ചൈതന്യയും ഈ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു.