play-sharp-fill
ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

സ്വന്തം ലേഖിക

കൊച്ചി: ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് (60) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവിന്‍റെ മരണ വിവരം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. “ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ” എന്നാണ് അച്ഛന്‍ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്.

ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ബുധനാഴ്ച 11 മണി വരെ പൊതുദര്‍ശനം ഉണ്ടാവും.

പച്ചാളം ശ്മശാനത്തില്‍ വച്ചാണ് സംസ്കാരം. ഗായിക അഭിരാമി സുരേഷും പി ആര്‍ സുരേഷിന്‍റെ മകളാണ്.