video
play-sharp-fill
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം: വയനാട് അതിജീവനത്തിന് 15 കോടി രൂപ നൽകും

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം: വയനാട് അതിജീവനത്തിന് 15 കോടി രൂപ നൽകും

 

കൊല്ലം: 71-ന്റെ നിറവിൽ മാതാ അമൃതാനന്ദമയി. ജന്മദിനത്തിൽ വയനാട്ടിലെ ദുരന്ത മേഖലയ്‌ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും.

 

അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതയുുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ആഘോഷങ്ങൾ ഒഴിവാക്കിയാണ് പുനരധിവാസ സഹായം നൽകുന്നതെന്ന് മഠം ഉപാധ്യാക്ഷൻ സ്വാമി അമൃത സ്വരൂപാനന്ദപുരി വ്യക്തമാക്കി.

 

വയനാട്ടിലെ മേപ്പാടി, പൊഴുതന, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ അമൃത സർവകലാശാലയിലെ വിദ​ഗ്ധ സംഘം പഠനം നടത്തിയിരുന്നു. പത്തോളം സ്ഥലങ്ങളിൽ ഇനിയും പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അമൃത സർവകലാശാലയിലെ ​ഗവേഷണങ്ങളുടെ ഭാ​ഗമായി രൂപപ്പെടുത്തിയതാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം. നിലവിൽ മൂന്നാറിലും സിക്കിം, വടക്ക്-കിഴക്കൻ ഹിമാലയ പർവത മേഖലകളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്.