play-sharp-fill
അമീർ ഖാനെതിരേ വെളിപ്പെടുത്തലുമായി ഗുസ്തി താരവും ബിജെപി പ്രവർത്തകയുമായ ബബിത ഫോഗട്ട്: ഞങ്ങളുടെ കുടുംബത്തെ വിറ്റ് ആമിര്‍ ഖാൻ നേടിയത് 2000 കോടി; എന്നാല്‍ ഞങ്ങള്‍ക്ക് നല്‍കിയതോ? വെളിപ്പെടുത്തി ബബിത ഫോഗട്ട്

അമീർ ഖാനെതിരേ വെളിപ്പെടുത്തലുമായി ഗുസ്തി താരവും ബിജെപി പ്രവർത്തകയുമായ ബബിത ഫോഗട്ട്: ഞങ്ങളുടെ കുടുംബത്തെ വിറ്റ് ആമിര്‍ ഖാൻ നേടിയത് 2000 കോടി; എന്നാല്‍ ഞങ്ങള്‍ക്ക് നല്‍കിയതോ? വെളിപ്പെടുത്തി ബബിത ഫോഗട്ട്

ഡൽഹി: ഫോഗട്ട് കുടുംബത്തിന്റെ കഥയാണ് ആമിർ ഖാൻ ചിത്രം ദംഗല്‍ പറഞ്ഞത്. 2016 ഡിസംബർ 23 ബിഗ് സ്ക്രീനിലെത്തിയ ചിത്രം ബോക്സോഫീസില്‍ തരംഗമായിരുന്നു.

ആഗോളതലത്തില്‍ ചിത്രം 2024 കോടി രൂപയാണ് നേടിയത്. തന്റെ കുടുംബത്തിന് ആമിർ ഖാൻ നല്‍കിയ രൂപയെത്രയെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് മുൻ ഗുസ്തി താരവും ബിജെപി പ്രവർത്തകയുമായ ബബിത ഫോഗട്ട്.

ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവർ തുറന്നുപറച്ചില്‍ നടത്തിയത്. 2000 കോടി രൂപയില്‍ നിന്ന് ഒരു കോടി രൂപ മാത്രമാണ് തങ്ങളുടെ കുടുംബത്തിന് ലഭിച്ചതെന്നാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബബിതയുടെ വെളിപ്പെടുത്തല്‍. ഇതുകേട്ട് അവതാരക അമ്പരക്കുന്നതും കാണാം. നിതേഷ്

തിവാരി സംവിധാനം ചെയ്ത ചിത്രം ആമിറും കിരണ്‍ റാവുവും സിദ്ധാർത്ഥ് റോയ് കപൂറും ചേർന്നാണ് നിർമിച്ചത്.

തന്റെ പെണ്‍മക്കളായ ഗീതയെയും ബബിത കുമാരിയെയും പ്രൊഫഷണല്‍ ഗുസ്തിക്കാരാക്കാൻ പരിശീലിപ്പിക്കുന്ന മഹാവീർ ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിച്ചത്.

സാക്ഷി തൻവാർ,ഫാത്തിമ സനാ ഷെയ്ഖ്, സൈറ വസിം,സാന്യ മല്‍ഹോത്ര, അപർ ശക്തി ഖുറാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.