മലയാളികൾക്ക് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാറുകളിലൊന്ന് സ്വന്തമാക്കി കണ്ണൂർക്കാരൻ; കലിനന് എസ്യുവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്തി എന്ന പദവി സ്വന്തം പേരിലാക്കി അംജദ് സിത്താര; 14 കോടി മുടക്കി ആഡംബര കാർ സ്വന്തമാക്കിയത് 25ാം വയസിൽ
വാഹനങ്ങളോട് ഏറെ ഭ്രമമുള്ളവരാണ് മലയാളികൾ. പുത്തൻ വാഹനങ്ങളെ കുറിച്ച് കൂടുതൽ അറിയാനും വായിക്കാനും പരമാവധിയൊന്ന് വാങ്ങാനും ഇഷ്ടപ്പെടാത്ത മലയാളികൾ കുറവല്ല. സെലിബ്രിറ്റികളും വ്യവസായികളും കോടികൾ മുടക്കി ലക്ഷ്വറി വാഹനങ്ങൾ വാങ്ങുന്നത് എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
പ്രിയതമയുടെ ജന്മദിനത്തിൽ 8 കോടി രൂപയുടെ റോള്‍സ് റോയ്സ് സമ്മാനിച്ച് വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് ദുബായ് വ്യവസായിയും കോണ്ട്രാക്ടർ സ്ഥാപന മേധാവിയുമായ അംജദ് സിത്താര. വർഷങ്ങൾക്കു ശേഷം ഇദ്ദേഹം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാറുകളില്‍ ഒന്ന് സ്വന്തമാക്കിയാണ് കണ്ണൂർക്കാരനായ അംജദ് മലയാളികള്‍ക്ക് അഭിമാനമായിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി കലിനന് എസ്യുവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്തി എന്ന പദവിയും ഇനി അംജദ് സിത്താരക്ക് സ്വന്തം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോള്‍സ് റോയ്സ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയ യുവവ്യവസായി ഇപ്പോള്‍ റോള്‍സ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II എന്ന അത്യാഡംബര കാറാണ് സ്വന്തമാക്കിയ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അംജദ് ലോകത്തെ അറിയിച്ചിരിക്കുന്നത്. കാറുകളുടെ രാജാവിനെ ഗരാജിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന മോഡലാണ്. ഇന്ത്യയില്‍ ഇതിന്റെ സ്റ്റാൻഡേർഡ് മോഡലിന് 10.50 കോടി രൂപയും ബ്ലാക്ക് ബഡ്ജ് പതിപ്പിന് 12.25 കോടി രൂപയുമാണ് എക്സ്ഷോറൂം വില. ഇതില്‍ വില കൂടിയ വേരിയന്റ് തന്നെയാണ് അംജദ് സിത്താരയും സ്വന്തമാക്കിയിരിക്കുന്നത്.
കണ്ണൂർക്കാരനായ യുവവ്യവസായി പോർച്ചിലെത്തിച്ച വാഹനത്തില്‍ ഓറഞ്ചും ബ്ലാക്കും കോമ്പിനേഷനിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. അംജദ് സിത്താര തെരഞ്ഞെടുത്തിരിക്കുന്ന കൂടുതല്‍ പ്രീമിയമായ ബ്ലാക്ക് ബാഡ്ജ് എഡിഷന്റെ എഞ്ചിന് 600 ബിഎച്ച്പി പവറില്‍ 900 എൻഎം ടർക്യൂ വരെ നിർമിക്കാനാവും.