play-sharp-fill
കേരളത്തിലും താമര വിരിയും; രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും ഇല്ലാതാകുമെന്ന് അമിത് ഷാ

കേരളത്തിലും താമര വിരിയും; രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും ഇല്ലാതാകുമെന്ന് അമിത് ഷാ

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിലും താമരവിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇനി ഭാവിയുള്ളത് ബിജെപിക്കാണെന്നും രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ജനതയ്ക്ക് ഓണാശംസകള്‍ നേര്‍ന്ന അമിത് ഷാ പത്മനാഭ സ്വാമിയുടെ മണ്ണില്‍ പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ രാഷ്ട്ര ബോധം മാത്രം പോര, രക്തസാക്ഷിയാകാനുള്ള ധൈര്യം കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിൻ്റെ കാലത്ത് പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇത്ര പരിഗണന കിട്ടിയിരുന്നോ ?,മന്ത്രിസഭയിലടക്കം കൂടുതല്‍ പട്ടികജാതിക്കാരെ നരേന്ദ്ര മോഡി ഉള്‍പ്പെടുത്തി. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും വോട്ടിനു വേണ്ടി മാത്രമാണ് പട്ടികജാതിക്കാരെ ഉപയോഗിച്ചത്. ദരിദ്രര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ദളിത് വിഭാഗത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്‍റെ അമ്മയും വേദിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി.