video
play-sharp-fill
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് പിസ്റ്റള്‍ കണ്ടെത്തി ; ദുരൂഹത

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് പിസ്റ്റള്‍ കണ്ടെത്തി ; ദുരൂഹത

 

കൊല്ലം : അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് സംശയം. ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അടുത്ത് നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കൊല്ലം സ്വദേശികളായ കുടുംബത്തെയാണ് കാലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി. ഭാര്യ ആലീസ് പ്രിയങ്ക ഇവരുടെ ഇരട്ടക്കുട്ടികളായ നാല് വയസുള്ള നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. ആനന്ദ് സുജിത്തും ആലീസും വെടിയേറ്റാണ് മരിച്ചതെന്നാണ് വിവരം. കുട്ടികളുടെ മരണം സംബന്ധിച്ച്‌ ദുരൂഹത തുടരുകയാണ്.

ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാത്രി 7.45 നാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group