അമ്പലപ്പുഴയിൽ സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
സ്വന്തം ലേഖിക
അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിയിൽ സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ (30) ആണ് മരിച്ചത്.
ഉച്ചക്ക് 2-30 ഓടെ ആയിരുന്നു സംഭവം.പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടിൽ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ. നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഉണ്ണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ – ലക്ഷ്മി.
Third Eye News Live
0