play-sharp-fill
ആമസോണ്‍ സമ്മര്‍ സെയില്‍ നാളെ മുതല്‍;  വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഗെയിമിംഗ് ആക്‌സസറികള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍ വിലക്കുറവ്

ആമസോണ്‍ സമ്മര്‍ സെയില്‍ നാളെ മുതല്‍; വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഗെയിമിംഗ് ആക്‌സസറികള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍ വിലക്കുറവ്

സ്വന്തം ലേഖകൻ

കൊച്ചി: ആമസോണ്‍ സമ്മര്‍ സെയില്‍ മെയ് 4 ന് ആരംഭിക്കും.


ഈ പ്രത്യേക സെയില്‍ സമയത്ത് വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഗെയിമിംഗ് ആക്‌സസറികള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്പിള്‍, ഐക്യൂ, ഐടെല്‍ , വണ്‍പ്ലസ്, ഓപ്പോ , റിയല്‍മി, റെഡ്മി , സാംസങ് , ടെക്നോ, വിവോ , ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഫോണുകള്‍ വലിയ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

79,990 രൂപക്ക് അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോണ്‍ 13 ഹാന്‍ഡ്‌സെറ്റ് 66,900 രൂപയ്ക്ക് വാങ്ങാം. ആപ്പിളിന്റെ A15 ബയോണിക് ചിപ്പാണ് ഈ ഫോണില്‍ ഉള്ളത്. സെറാമിക് ഷീല്‍ഡ് പരിരക്ഷയുള്ള 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലേ, 12 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ എന്നിവയൊക്കെ ഇതിൻ്റെ സവിശേഷതയാണ്.

അതേസമയം, ജനുവരിയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത (വണ്‍പ്ലസ് 9 ആര്‍ ടി) നിലവില്‍ 42,999 രൂപയ്ക്കാണ് ആമസോണില്‍ വില്‍പ്പന നടത്തുന്നത്. വരാനിരിക്കുന്ന ആമസോണ്‍ സമ്മര്‍ സെയിലില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഡിസ്‌കൗണ്ട് വിലയില്‍ ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ 37,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി എം33 5ജി സ്‌മാര്‍ട്ട്‌ഫോണിന് നിലവില്‍ 17,999 രൂപയാണ് വില. 24,999 ​​രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോണ്‍ ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ 14,999 രൂപയ്ക്ക് വാങ്ങാം.

Xiaomi 11 Lite NE 5G 24,999 രൂപയ്ക്കാണ് ആമസോണില്‍ വില്‍പ്പന നടത്തുന്നത്. 31,999 രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോണ്‍ സമ്മര്‍ സെയിലില്‍ 18,999 രൂപയ്ക്ക് വാങ്ങാം.