
കൊച്ചി: അന്തരിച്ച നടന് സലിം കുമാറിനെ അനുസ്മരിച്ച് നടി നവ്യ നായര്‍.
അവസാനമായി അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ ഓര്‍മകളുടെ തിരയോട്ടമായിരുന്നു മനസിലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കല്യാണരാമനും ചന്തുവും മഴത്തുള്ളിക്കിലുക്കവും പൊട്ടിച്ചിരികളുമെല്ലാം ഓര്‍ത്തുവെന്നും നവ്യ കുറിച്ചു.
നവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മാവിന് ശാന്തി നേരുന്നു..
പറവൂര്‍ എത്തി സലിമേട്ടനെ അവസാനമായി കണ്ടു . ഓര്‍മ്മകളുടെ തിറയോട്ടമായിരുന്നു. വരുന്ന വഴിയിലെല്ലാം മഴ , മഴത്തുള്ളികിലുക്കത്തിലെ അവസാന സംഭാഷണങ്ങള്‍ ഓര്‍ത്തുപോയി, ”ആത്മാവിന്റെ സന്തോഷമാണ് മഴ”….. കല്യാണരാമനും ചന്തുവും മഴത്തുള്ളികിലുക്കവും അങ്ങനെ പലതും പകര്‍ന്നുതന്ന പൊട്ടിച്ചിരികളും, വലിക്കാതിരിക്കാന്‍ ബിഡി എടുത്തു കളയുന്നതും , എടി ഇവിടെ താടി എന്ന് പറഞ്ഞു ചീത്തപറയ്യെന്നതും എല്ലാം മാനത്തു കാര്‍മേഘങ്ങള്‍ ചുരുള്‍കൂടുന്നത് പോലെ മനസ്സില്കുമിഞ്ഞു.
But … Gone too soon salimetta ..







