ആലുവയിൽ തുണിക്കടയുടെ മറവിൽ രാസലഹരി വസ്തുക്കളും വിദേശമദ്യവും വില്പന നടത്തി; രണ്ടുപേർ അറസ്റ്റിൽ; വേൾഡ് ഫോർ യൂത്ത് എന്ന തുണിക്കടയിൽ നിന്ന് പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 50 ഗ്രാം രാസലഹരി വസ്തുക്കൾ പൊലീസ് കണ്ടെടുത്തു

സ്വന്തം ലേഖകൻ

ആലുവ: തുണിക്കടയുടെ മറവിൽ രാസലഹരി വസ്തുക്കളും വിദേശമദ്യവും വിറ്റതിന് രണ്ട് പേർ പിടിയിൽ. അശോകപുരം കാഞ്ഞിരത്തിങ്കൽ നൗഫൽ (38), എടത്തല പുളിക്കൽ റോഷൻ (27) എന്നിവരാണ് പിടിയിലായത്.

അശോകപുരത്ത് വേൾഡ് ഫോർ യൂത്ത് എന്ന തുണിക്കട നടത്തുകയാണ് നൗഫൽ. കടയിലെ ജീവനക്കാരനാണ് റോഷൻ. പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 50 ഗ്രാം രാസലഹരി വസ്തുക്കൾ കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ നൗഫലിന്റെ വീട്ടിൽ നിന്നു 11 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടികൂടി. ഡിവൈഎസ്പി പി പി ഷംസ്, ഇൻസ്പെക്ടർമാരായ എൽ അനിൽകുമാർ, പി ജെ നോബിൾ, എസ്ഐമാരായ സി ആർ ഹരിദാസ്, മുഹമ്മദ് മുഹ്സീൻ, എഎസ്ഐമാരായ ജി എസ് അരുൺ, സന്തോഷ് കുമാർ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ