play-sharp-fill
‘പ്രതിയെ രക്ഷിക്കാമെങ്കില്‍ ശിക്ഷിക്കാനും അറിയാം, പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടും’; ആലുവയിലെ കേസില്‍ പ്രതിയ്ക്ക് വേണ്ടി വാദിക്കില്ലെന്ന് ആളൂര്‍

‘പ്രതിയെ രക്ഷിക്കാമെങ്കില്‍ ശിക്ഷിക്കാനും അറിയാം, പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടും’; ആലുവയിലെ കേസില്‍ പ്രതിയ്ക്ക് വേണ്ടി വാദിക്കില്ലെന്ന് ആളൂര്‍

സ്വന്തം ലേഖിക

കോഴിക്കോട്: ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പരാതിയ്ക്ക് വേണ്ടി വാധിക്കില്ലെന്ന് അഭിഭാഷകൻ ബി.എ ആളൂര്‍.

ഈ കേസില്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നില്‍ക്കും എന്നും പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടുമെന്നും ആളൂര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, നീതിക്കു വേണ്ടി സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പമായിരിക്കും താനുണ്ടായിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ആലുവയിലെ കേസിലെ പ്രതി എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലും വാര്‍ത്തയിലുമെല്ലാം താൻ പ്രതിക്കു വേണ്ടി ഹാജരാകുമെന്നു പറയുന്നതെല്ലാം തെറ്റാണ്. അതും പറഞ്ഞു ഭീഷണിയുണ്ട്.

ഈ കേസില്‍ വാദിക്കൊപ്പം നില്‍ക്കുമെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബി.എ ആളൂര്‍ അറിയിച്ചു.