play-sharp-fill
ആലുവയിൽ കൊല്ലപ്പെട്ട  അഞ്ചു വയസ്സുകാരിയുടെ കുടുബത്തെ പറ്റിച്ചെന്ന് പരാതി; മഹിളാ കോൺഗ്രസ്  നേതാവിന്റെ ഭർത്താവിനെതിരെ കുടുംബം

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുബത്തെ പറ്റിച്ചെന്ന് പരാതി; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ കുടുംബം

സ്വന്തം ലേഖകൻ

 

ആലുവ : ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീറിനെതിരെ പരാതിയുമായി കുടുംബം .

 

ആലുവയിൽ ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കൊലപാതകിയെ തൂക്കിലേറ്റാൻ വിധി വന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നില്‍ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തില്‍ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയില്‍ വളരെ കുറച്ച്‌ മാത്രമാണ് തങ്ങള്‍ക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ പണത്തെ കുറിച്ച്‌ പിതാവ് മുനീറിനോട് ചോദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പണം തിരികെ കിട്ടുമെന്നായിരുന്നു പിതാവിന്റെ പ്രതീക്ഷ. എന്നാല്‍ കുട്ടിയുടെ പിതാവ് പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും പറയുന്നു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണല്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.