കോട്ടയം സംക്രാന്തിയിൽ  നിന്നും  അലുമിനിയം കടയിൽ നിന്നും പൈപ്പുകൾ  മോഷ്ടിച്ച് വിൽപ്പന;  പ്രതികൾ പിടിയിൽ

കോട്ടയം സംക്രാന്തിയിൽ നിന്നും അലുമിനിയം കടയിൽ നിന്നും പൈപ്പുകൾ മോഷ്ടിച്ച് വിൽപ്പന; പ്രതികൾ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: അലുമിനിയം പൈപ്പുകൾ മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു .

തിരുവനന്തപുരം വിതുര എലികോണം കരയിൽ ഉഷസ് ഭാവനിൽ ബാബു മകൻ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32), വിതുര മേമല കമല നിവാസിൽ ശശിധരൻ മകൻ അഖിൽ(18),ഇയാളുടെ ഇരട്ട സഹോദരനായ അനൂപ് (18) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം എമിൽ ജോസ് എന്നയാൾ സംക്രാന്തിയിൽ പുതിയതായി തുടങ്ങിയ സ്ഥാപനത്തിൽ ഡിസൈൻ വർക്കിനായി സൂക്ഷിച്ചിരുന്ന 25000 രൂപ വിലമതിക്കുന്ന 35 അലുമിനിയം സ്ക്വയർ പൈപ്പുകൾ ആണ് മോഷ്ടിച്ചു കൊണ്ടുപോയത്. മോഷ്ടിച്ചതിനുശേഷം ഇവർ ഇത് ആക്രിക്കടയിൽ കൊണ്ടുപോയി വില്‍ക്കുകയുമായിരുന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയും ഇവരെ ഗാന്ധിനഗര്‍ ഭാഗത്തുള്ള ബാറിൽ നിന്നും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്. ഓ.ഷിജി. കെ, എസ്.ഐ മാരായ അരവിന്ദ് കുമാർ, പവനൻ, എ.എസ്.ഐ പത്മകുമാർ, സി.പി.ഓ മാരായ പ്രവീണോ, സിജാസ് , അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.