ആളുമാറി കസ്റ്റഡിയിലെടുത്ത അദ്ധ്യാപികയെ രാത്രിയിൽ പോലീസ് വഴിയിലിറക്കിവിട്ടു: 5 അറസ്റ്റ് വാറന്റുണ്ടെന്നും പിടികിട്ടാപ്പുള്ളിയാണെന്നും പറഞ്ഞാണ് പിടികൂടിയത്: ആളുമാറിയെന്നറിഞ്ഞപ്പോള്‍ സോറി പറഞ്ഞ് 100 രൂപ നല്‍കി രാത്രി ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു; നിയമ നടപടി ക്കൊരുങ്ങി അദ്ധ്യാപിക
കൊച്ചി: കൂത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയെ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. കണ്ണൂർ തളിപ്പറമ്ബ് സ്വദേശിനി ഹൈമവതിയാണ് കണ്ണൂർ വളപട്ടണം പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഒക്ടോബർ അഞ്ചിന് വൈകീട്ട് 3.30ഓടെ കൂത്താട്ടുകുളത്തെ തന്‍റെ ജോലിസ്ഥലത്തെത്തിയ വളപട്ടണം സ്റ്റേഷനിലെ രണ്ട് പൊലീസുകാരും കൂത്താട്ടുകുളം സ്റ്റേഷനിലെ പൊലീസുകാരനും
ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഇവർ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന വ്യക്തി താനല്ലെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചിരുന്നില്ല. ആറ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്ക് കേസില്‍ പ്രതിയാണെന്നും 15 വർഷമായി പിടികിട്ടാപ്പുള്ളിയാണെന്നും പറഞ്ഞ ഉദ്യോഗസ്ഥർ അഞ്ച് അറസ്റ്റ് വാറന്‍റ് ഉണ്ടെന്നും വ്യക്തമാക്കി.
കൂത്താട്ടുകുളം സ്റ്റേഷനിലെത്തിക്കുകയും സ്ഥാപന അധികൃതർ വളപട്ടണം എസ്.എച്ച്.ഒയെ ബന്ധപ്പെടുകയും ചെയ്തതോടെ രാത്രി ഏഴിന്, ആളുമാറിയതാണെന്ന് പറഞ്ഞ് 100 രൂപ
വണ്ടിക്കൂലിയും നല്‍കി കൂത്താട്ടുകുളത്തെ ബസ്സ്റ്റോപ്പിലെത്തിക്കുകയായിരുന്നെന്നും ഹൈമവതി പറയുന്നു. പൊലീസിന്‍റെ അന്യായ ഇടപെടല്‍മൂലം അപമാനിതയായി. ജോലി
നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും വിവിധ വകുപ്പുകള്‍ക്കും പരാതി നല്‍കിയെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാല്‍ , ഹൈമവതിയെ അന്യായമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കുക മാത്രമാണുണ്ടായതെന്നും വളപട്ടണം എസ്.എച്ച്.ഒ പറഞ്ഞു.
.