video
play-sharp-fill
ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ അഞ്ചാം സംസ്ഥാന സമ്മേളനം ജനുവരി 25,26 തീയതികളിൽ കോട്ടയത്ത് :മന്ത്രി കെ. എൻ. ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും

ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ അഞ്ചാം സംസ്ഥാന സമ്മേളനം ജനുവരി 25,26 തീയതികളിൽ കോട്ടയത്ത് :മന്ത്രി കെ. എൻ. ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും

കോട്ടയം: ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എഐടിയുസി) അഞ്ചാം സംസ്ഥാന സമ്മേളനം ജനുവരി 25,26 തീയതികളിൽ കോട്ടയത്ത് (പൊൻകുന്നം വർക്കി ഹാൾ) വെച്ച് നടത്തും..

തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരായ ആളുകളുടെ തൊഴിൽമേഖലയായി ലോട്ടറി വ്യവസായം മാറിയിരിക്കുന്നു. ലോട്ടറി ഓഫീസുകളിൽ ടിക്കറ്റ് ക്ഷാമവും അതേസമയം താഴെത്തട്ടിലുള്ള സാധാരണ വിൽപ്പനക്കാർക്ക് ടിക്കറ്റ് വിൽക്കാൻ കഴിയാതെ നഷ്ടത്തിലാകുന്ന വൈരുധ്യം ഈ

മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. അശാസ്ത്രീയമായ ടിക്കറ്റ് വിതരണവും സമ്മാനങ്ങളുടെ ലഭ്യത കുറവുമാണ് ഇതിൻ്റെ പ്രധാന കാരണമാകുന്നത്. സെറ്റ് വിൽപ്പന, ഓൺലൈൻ ലോട്ടറി വ്യാപാരം, നമ്പർ എഴുത്ത് ചൂതാട്ടം തുടങ്ങിയ അനധികൃത പ്രവണതകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോട്ടറി മേഖലയുടെ വളർച്ചയ്ക്ക് വിഘാതമായി നിലനിൽക്കുന്നു. ഇതിനെതിരെ ശക്തമായ നിലപാടുകൾക്കും പ്രക്ഷേഭസമരങ്ങൾക്കും സംസ്ഥാനസമ്മേളനത്തിൽ ചർച്ച ചെയ്‌ത്‌ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും.

2025 ജനുവരി 25ന് വൈകുന്നേരം 3 മണിക്ക് സ: വി. കണ്ണൻ നഗറിൽ (പൊൻകുന്നം വർക്കി ഹാൾ) നടക്കുന്ന സെമിനാർ കേരള ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജനുവരി 26ന് സ: കാനം രാജേന്ദ്രൻ നഗറിൽ (പൊൻകുന്നം വർക്കി ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.ടി.യു. സി. ജനറൽ സെക്രടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നുമായി 360 പ്രതിനിധികൾ സമ്മേളന ത്തിൽ പങ്കെടുക്കും.

വി. ബാലൻ (ജനറൽ സെക്രട്ടറി), പി.എം. ജമാൽ (വർക്കിംഗ് പ്രസിഡണ്ട്). അഡ്വ വി.കെ. സന്തോഷ് കുമാർ (ചെയർമാൻ, സ്വാഗതസംഘം), സിജോ പ്ലാത്തോട്ടം (കൺവീനർ, സ്വാഗതംസംഘം), ബി. രാമചന്ദ്രൻ (ട്രഷറർ, സ്വാഗതസംഘം) എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു