play-sharp-fill
വൈദ്യുതി വിഭാഗം മുതല്‍ മേയറുടെ ഓഫീസില്‍ വരെ താത്ക്കാലിക നിയമനം; തിരുവനന്തപുരത്തിനു പിന്നാലെ അനധികൃത നിയമന വിവാദത്തിൽ കുടുങ്ങി തൃശൂര്‍ കോര്‍പറേഷൻ

വൈദ്യുതി വിഭാഗം മുതല്‍ മേയറുടെ ഓഫീസില്‍ വരെ താത്ക്കാലിക നിയമനം; തിരുവനന്തപുരത്തിനു പിന്നാലെ അനധികൃത നിയമന വിവാദത്തിൽ കുടുങ്ങി തൃശൂര്‍ കോര്‍പറേഷൻ

തൃശ്ശൂർ: താത്ക്കാലിക നിയമനങ്ങളില്‍ തിരുവനന്തപുരം കോര്‍പറേഷന് പിന്നാലെ തൃശൂര്‍ കോര്‍പറേഷനിലും പ്രതിഷേധം. തൃശൂര്‍ കോര്‍പ്പറേഷനില്‍ 360 ഓളം താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് പ്രതിഷേധിച്ചത്.

മേയറുടെ ചേംബര്‍ ഉപരോധിച്ച കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ മുതല്‍ മേയറുടെ ഓഫീസില്‍ വരെ അനധികൃത നിയമനം നടത്തിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group