play-sharp-fill
മുറിയില്‍ നിന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ശബ്ദങ്ങള്‍ കേട്ടു… രാത്രിയിൽ കമലഹാസനൊപ്പമുണ്ടായിരുന്നത് ഈ നടി; ശബ്ദം കേട്ടതായി രതി പറയുന്നുണ്ടെങ്കില്‍ അവര്‍ എന്റെ ബെഡ് റൂമില്‍ ഉണ്ടായിരിക്കണം, എന്റെ ഭാര്യ വാണിയുമായി മാത്രമേ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുള്ളൂ; നടിക്കെതിരെ ആഞ്ഞടിച്ച് കമലഹാസൻ

മുറിയില്‍ നിന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ശബ്ദങ്ങള്‍ കേട്ടു… രാത്രിയിൽ കമലഹാസനൊപ്പമുണ്ടായിരുന്നത് ഈ നടി; ശബ്ദം കേട്ടതായി രതി പറയുന്നുണ്ടെങ്കില്‍ അവര്‍ എന്റെ ബെഡ് റൂമില്‍ ഉണ്ടായിരിക്കണം, എന്റെ ഭാര്യ വാണിയുമായി മാത്രമേ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുള്ളൂ; നടിക്കെതിരെ ആഞ്ഞടിച്ച് കമലഹാസൻ

ഒരു കാലത്ത് ആരാധകരുടെ ഹരമായിരുന്നു ബോളിവുഡ് മൂൻനിര നായികയായ രതി അഗ്നിഹോത്രി. 80കളിൽ താരത്തിന്റെ ഡേറ്റിനായി സംവിധായകരും നിർമ്മാതാക്കളും കാത്തിരുന്ന നായിക. തന്റെ 16-ാം വയസില്‍ പുതിയ വാര്‍പുഗള്‍ എന്ന എന്ന തമിഴ് ചിത്രത്തിലൂടെയാണ് രതി അഗ്നിഹോത്രി സിനിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

തമിഴില്‍ അരങ്ങേറിയ അതേ വര്‍ഷം തന്നെ രതി ഹിന്ദിയിലും അരങ്ങേറുകയായിരുന്നു. ഏക് ദുജേ കേ ലിയേ ആയിരുന്നു ആദ്യ സിനിമ. പിന്നീട് തെന്നിന്ത്യയാകെ നിറ സാന്നിധ്യമായി മാറുകയായിരുന്നു രതി. സിനിമയുമായി ബന്ധങ്ങളൊന്നുമില്ലാത്തൊരു കുടുംബത്തിലായിരുന്നു രതിയുടെ ജനനമെങ്കിലും സിനിമ നായികയെ തേടിയെത്തുകയായിരുന്നു.

ഏക് ദുജേ കേ ലിയേ എന്ന ചിത്രത്തിൽ കമലഹാസനായിരുന്നു രതി അഗ്നിഹോത്രിയുടെ നായകന്‍. ചിത്രം വന്‍ വിജയമായതോടെ രതി അഗ്നിഹോത്രിയും താരമായി മാറുകയായിരുന്നു. കമലിന്റേയും രതിയുടേയും കെമിസ്ട്രിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ സ്‌ക്രീനിലെ പ്രണയ ജോഡികള്‍ പക്ഷെ ഓഫ് സ്‌ക്രീനില്‍ കടുത്ത വിരോധികളായിരുന്നു എന്നതാണ് വാസ്തവം. ഇരുവരും പരസ്പരം വെറുത്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.

അതിനാല്‍ സംവിധായകന്‍ കെ ബാലചന്ദ്രറിനെ സംബന്ധിച്ച്‌ ഇരുവരേയും ഒരുമിപ്പിച്ച്‌ മുന്നോട്ട് കൊണ്ടു പോവുക എന്നത് വലിയ പാടായിരുന്നു. പ്രത്യേകിച്ചും പരസ്പരം വെറുക്കുന്ന രണ്ടു പേരെ വച്ചുള്ള പ്രണയ രംഗങ്ങള്‍ ചെയ്യുമ്പോള്‍.

തെലുങ്ക് സിനിമയുടെ റീമേക്ക് ആയിരുന്നു ഏക് ദുജേ കേ ലിയേ. തെലുങ്ക് പതിപ്പില്‍ കമല്‍ ഹാസന്‍ നായകനായപ്പോള്‍ സരി​ഗയായിരുന്നു നായിക. ഹിന്ദിയിലും കമല്‍ നായകനായപ്പോള്‍ നായികയായി പഞ്ചാബുകാരിയായ രതിയെ തിരഞ്ഞെടുക്കുകയായിരുന്നു.

തെലുങ്ക് പതിപ്പ് ചെയ്തതിന്റെ അനുഭവമുള്ളതിനാല്‍ ചിത്രീകരണത്തിനിടെ കമല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പതിവായിരുന്നു. എന്നാല്‍, രതി അഗ്നിഹോത്രിയ്ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. സംവിധായകനില്‍ നിന്നു മാത്രമേ താന്‍ നിര്‍ദ്ദേശം സ്വീകരിക്കുകയുള്ളൂവെന്നതില്‍ അവര്‍ ഉറച്ചു നിന്നു.

അത് കമലിനെ പോലൊരു താരത്തിന്റെ ഈഗോയെ മുറിപ്പെടുത്തുന്നതായിരുന്നു. എന്തായാലും ആ സിനിമ ഹിറ്റായി. ഇരുവരും 1985 ല്‍ വീണ്ടുമൊരു സിനിമയിലും ഒരുമിച്ച്‌ അഭിനയിച്ചു. ദേഖാ പ്യാര്‍ തുമാരേ ആയിരുന്നു ആ സിനിമ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കമലും നടി സരിഗയും തമ്മിലുള്ള ബന്ധം വാര്‍ത്തയായി മാറുന്നത്.

ആ സമയത്ത് കമല്‍ വിവാഹിതനായിരുന്നു. പിന്നാലെ സരിഗ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കൂടി പുറത്ത് വന്നതോടെ കമല്‍ വിവാദ നായകനായി മാറി. താരത്തിനെതിരെ ബോളിവുഡിലെ ചില ഗ്രൂപ്പുകളും അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് കമലിനെതിരെ ഒരു അഭിമുഖത്തില്‍ രതി അഗ്നിഹോത്രി വിവാദ പ്രസ്താവന നടത്തുന്നത്.

ഏക് ദുജേ കേ ലിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കമലിന്റെ മുറിയില്‍ നിന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ശബ്ദങ്ങള്‍ കേട്ടിരുന്നു എന്നായിരുന്നു രതിയുടെ ആരോപണം. രതിയ്ക്ക് പുറമെ ശുഭ ഘോട്ടേയും മാധവിയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

രതിയും കമലും ശത്രുക്കളാണ്. ശുഭ വിവാഹിതയും അമ്മയുമായിരുന്നു. ഇതോടെ വിരലുകള്‍ മാധവിയ്ക്ക് നേരെ ചൂണ്ടപ്പെട്ടു. പിന്നാലെ കമല്‍ രതിയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ രംഗത്തെത്തി. രതി നുണ പറുകയാണെന്ന് കമല്‍ ആരോപിച്ചു.

”ശബ്ദം കേട്ടതായി രതി പറയുന്നുണ്ടെങ്കില്‍ അവര്‍ എന്റെ ബെഡ് റൂമില്‍ ഉണ്ടായിരിക്കണം. കാരണം ആ സമയത്ത് ഞാന്‍ എന്റെ ഭാര്യ വാണിയുമായി മാത്രമേ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുള്ളൂ” എന്നായിരുന്നു കമല്‍ രതിയുടെ ആരോപണത്തിന് നല്‍കിയ മറുപടി. പതിയെ വിവാദങ്ങള്‍ കെട്ടടങ്ങി.

അധികം വൈകാതെ കമല്‍ ബോളിവുഡ് വിടുകയും ചെയ്തു. കമലും വാണിയും വിവാഹമോചിതരായി. കമല്‍ സരിഗയെ വിവാഹം കഴിച്ചു. കമലിന്റേയും സരിഗയുടേയും മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും.