ഇടവേള ബാബുവിനെതിരെ ജൂനിയര്‍ ആര്ടിസ്റ്. അഡ്ജസ്റ്റ് ചെയ്താല്‍ അംഗത്വ ഫീസ് വേണ്ട, അവസരവും കിട്ടും.
കോഴിക്കോട്: മുൻ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി.
അമ്മ’യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ജുബിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
‘അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരികുമാർ, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഞാൻ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല.
ഒരുമിച്ച് യാത്ര ചെയ്യാം ടൂർ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്’, ജുബിത പറഞ്ഞു.