play-sharp-fill
അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാൻ അനുമതി; സർവകലാശാല അനുമതി നൽകിയാൽ പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാൻ അനുമതി; സർവകലാശാല അനുമതി നൽകിയാൽ പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു

സ്വന്തം ലേഖകൻ

കണ്ണൂർ: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാൻ കണ്ണൂർ സർവകലാശാല അനുമതി നൽകി. സർവകലാശാല അനുമതി നൽകിയാൽ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർവാകലാശാല അലന് പരീക്ഷ എഴുതാൻ അനുമതി നൽകിയത്.

 

 

ഈ മാസം 18 ന് നടത്തുന് രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലൻ കോടതിയെ സമീപിച്ചത്. സർവകലാശാല അനുമതി നൽകിയാൽ പരീക്ഷ എഴുതാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഹൈക്കോടതി കണ്ണൂർ സർവകലാശയുടെ വിശദീകരണം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

‘മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുവാൻ അവസരം വേണം. ഒരു വിദ്യാർത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നൽകണം’ എന്നായിരുന്നു അലൻ ഹർജിയിൽ പറഞ്ഞത്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്.