ആലത്തൂർ എം.പി രമ്യ ഹരിദാസും സിപി.എമ്മും തമ്മിൽ വാക്കേറ്റവും സംഘർഷവും: സി.പി.എം പ്രവർത്തകർ വധ ഭീഷണി മുഴക്കിയെന്ന് എം.പി: ഇല്ലെന്ന് സി.പി.എം

ആലത്തൂർ എം.പി രമ്യ ഹരിദാസും സിപി.എമ്മും തമ്മിൽ വാക്കേറ്റവും സംഘർഷവും: സി.പി.എം പ്രവർത്തകർ വധ ഭീഷണി മുഴക്കിയെന്ന് എം.പി: ഇല്ലെന്ന് സി.പി.എം

സ്വന്തം ലേഖകൻ

പാലക്കാട്: സി.പി.എമ്മിൻ്റെ കണ്ണിലെ കരടായ ആലത്തൂർ എം.പി രമ്യ ഹരിദാസും സി.പി.എമ്മും തമ്മിൽ ഏറ്റുമുട്ടൽ. തനിക്ക് നേരെ സി പി.എം പ്രവർത്തകർ വധ ഭീഷണി മുഴക്കി എന്ന ആരോപണം ഉയർത്തി എം പി രംഗത്ത് എത്തിയപ്പോൾ , സി.പി.എം ഈ ആരോപണം നിഷേധിച്ചു.

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇതിനിടെ രംഗത്ത് എത്തി. രമ്യാ ഹരിദാസിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച്‌ അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികള്‍ യു.ഡി.എഫ് കെെയും കെട്ടി നോക്കിയിരിക്കില്ലെന്നും സതീശന്‍ പറയുന്നു.

ആലത്തൂരിലൂടെ വാഹനത്തില്‍ പോകുകയായിരുന്ന രമ്യ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച്‌ ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചു. അതിനുശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്താണ് ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മുകാര്‍ തന്നെ തടയാനെത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും തന്നോട് മോശമായി സംസാരിച്ചെന്നും എം.പി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

വധഭീഷണിയെന്ന രമ്യ ഹരിദാസിന്‍റെ ആരോപണം തള്ളി സിപിഎം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമ്യാഹരിദാസ് തെറ്റിദ്ധരിച്ച്‌ തട്ടിക്കയുറകയായിരുന്നുവെന്നും പ്രാദേശിക സിപിഎം നേതാവ്‌എം.എ. നാസര്‍ പ്രതികരിച്ചു. എംപിക്ക് ഒപ്പമുണ്ടായിരുന്നവര്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും നാസര്‍ ആരോപിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് തനിക്കെതിരേ തനിക്ക് നേരെ വധഭീഷണി മുഴക്കിയെന്ന് കാണിച്ച്‌ രമ്യ ഹരിദാസ് എംപി പൊലീസില്‍ പരാതി നല്‍കിയത്. ആലത്തൂര്‍ ടൗണില്‍ ഒരു പരിപാടി കഴിഞ്ഞ് ഓഫീസിലേക്ക് രമ്യ ഹരിദാസ് മടങ്ങും വഴിയാണ് സംഭവം. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് മെമ്ബറുമായ നാസര്‍ ആലത്തൂരിന്‍റെ നേതൃത്വത്തിലാണ് എംപിയെ തടഞ്ഞത്.

രമ്യ ഹരിദാസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്- ഹരിത കര്‍മസേന വളണ്ടിയറുമായി സംസാരിച്ചതിനു ശേഷം മടങ്ങി വരുന്നതിനിടെ വാഹനത്തില്‍ കയറും മുമ്ബ സിപിഎം പ്രവര്‍ത്തകര്‍ അപമര്യാദയായി സംസാരിച്ചെന്നും, ഇനി ഇങ്ങോട്ട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി-സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്. തര്‍ക്കത്തിന്റെ കുറച്ച്‌ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.