ആലപ്പുഴയിലെ ചിട്ടി തട്ടിപ്പുകേസ്: കൂലിപ്പണിക്കാരായി പാലായിൽ ഒളിവിൽ കഴിഞ്ഞ ദമ്പതികൾ പിടിയിൽ: തുമ്പില്ലാതെ തളളിയ കേസിൽ 10 വർഷത്തിനു ശേഷമാണ് അറസ്റ്റ്:
സ്വന്തം ലേഖകൻ
പാലാ: ആലപ്പുഴയിൽ ചിട്ടി തട്ടിപ്പു നടത്തി മുങ്ങിയ ദമ്പതികൾ പാലായിൽ കൂലിപ്പണിക്കാരായി ഒളിച്ചു താമസിച്ചു വരവേ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി കിഴക്കേച്ചിറ ബിജു (49), ഭാര്യ ബീന (43) എന്നിവരാണ് പിടിയിലായത്. 2012 ഡിസംബറിലാണ് ഇവർ ആലപ്പുഴയിൽ നിന്ന് മുങ്ങിയത്.3 കേസുകളിലായി 15 ലക്ഷം രൂപയുടെ തട്ടിപ്പ് ആണ് നടത്തിയത്.
മണ്ണഞ്ചേരിയിലെ വീടും പറമ്പും വിറ്റ് കോഴിക്കോട്ടേക്കാണ് ആദ്യം കടന്നത്. അവിടെ താമസിക്കുന്നതിനിടെ ബിജുവിന് അപകടമുണ്ടായി പിന്നീട് പാലായിലേക്ക് മാറി താമസിക്കുകയായിരുന്നു. പാലായിൽ ബിജു കൂലിപ്പണി ചെയ്ത് വാടക വീട്ടിൽ താമസിച്ചു. വരവേയാണ് പോലീസിന്റെ പിടിയിലായത്.
ആദ്യം പോലീസ് അന്വേഷിച്ചു തള്ളിയ കേസായിരുന്നു ഇത്. എന്നാൽ ജില്ലാ പോലീസ് മേധാവിയായി ചൈത്രാ തെരേസ ജോൺ ചാർ ജെടുത്തതോടെ പഴയ കേസുകൾ പുനരന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക ടീമിന്റെ അന്വഷണത്തിലാണ് ചിട്ടി തട്ടിപ്പ് കേസിലെ പ്രതികൾ കുടുങ്ങിയത്. തുമ്പില്ലാതെ തള്ളിയ കേസിൽ 10 വർഷത്തിനു ശേഷമാണ് പ്രതികൾ അറസ്റ്റിലായത്. മുൻപ് പ്രതികൾ മുങ്ങുമ്പോൾ 12 വയസുള്ള മകനും ഒപ്പമുണ്ടായിരുന്നു.