play-sharp-fill
ആലപ്പുഴ ചാരുംമൂട് സംഘര്‍ഷം; സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ ചാരുംമൂട് സംഘര്‍ഷം; സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

ആലപ്പുഴ: ചാരുംമൂട് സംഘര്‍ഷത്തില്‍ സി പി ഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.


പൊലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമടക്കം നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് ഹര്‍ത്താലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരുംമൂടില്‍ നൂറനാട് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു കോണ്‍ഗ്രസ്-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് അടിച്ചു തകര്‍ത്തു.

സംഘര്‍ഷത്തില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് പ്രസിഡന്റ് ഷറഫുദ്ദീന്റെ വീടിനോട് ചേര്‍ന്ന് ഒരു കടമുറി വാടകയ്‌ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഇവിടെ സിപിഐ കൊടി നാട്ടിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കൊടി നീക്കി.

ഇതോടെ സി പി ഐ പ്രവര്‍ത്തകര്‍ ഇവിടെ ഒരു കൊടിമരം സ്ഥാപിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചെത്തി കല്ലേറിലേക്കും വടി ഉള്‍പ്പടെ ആയുധമെടുത്ത് തമ്മില്‍തല്ലിലും കലാശിച്ചു.