play-sharp-fill
ആലപ്പുഴയിൽ ബൈക്ക് അപകടത്തില്‍ മംഗളം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ ബൈക്ക് അപകടത്തില്‍ മംഗളം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

മുട്ടത്തില്‍ വീട്ടില്‍ ഗൗരവ് എസ് നായര്‍ (22) ആണ് മരിച്ചത്.
മംഗളം എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയാണ് ഗൗരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈനടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാവാലത്ത് വൈകുന്നേരത്തോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് ആദ്യം വഴിയാത്രക്കാരനെ ഇടിക്കുകയും പിന്നാലെ കമുകില്‍ ഇടിക്കുകയുമായിരുന്നു.

സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ വിദ്യാര്‍ത്ഥിയും വഴിയാത്രക്കാരനും മരിച്ചു. ഗൗരവിന്റെ മൃതദേഹം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശ്രീവല്‍സന്‍ – ഉഷ എസ് ദേവി എന്നിവരുടെ ഏക മകനാണ് ഗൗരവ് എസ് നായര്‍.