ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

 

സ്വന്തം ലേഖിക

ചാരുംമൂട് : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വേടരപ്ലാവ് മുകളയ്യത്ത് വീട്ടിൽ വിജയകുമാറിന്റെ മകൻ വിജിത്ത് കുമാറാണ് (20) മരിച്ചത്. ഇവർ കരിമുളയ്ക്കലിൽ വാടകക്ക് താമസിച്ചുവരികയാണ്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കെ.പി.റോഡിൽ നൂറനാട് എസ്.ബി.ഐക്കു സമീപമായിരുന്നു അപകടം.

അപകടത്തിൽ തലയ്ക്ക് മുറിവേറ്റ വിജിത്തിനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് വീട്ടിലേക്ക് മടങ്ങി. സ്‌കാനിങ് നടത്തുന്നതിനായി ഞായറാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു മരണം. അമ്മ: സിന്ധു. സഹോദരൻ: വിപിൻകുമാർ. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group