വഴിതർക്കത്തെ തുടർന്ന്  ആലപ്പുഴയില്‍ യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ കൊലപ്പെടുത്തി; സഹോദരങ്ങള്‍ കസ്റ്റഡിയില്‍

വഴിതർക്കത്തെ തുടർന്ന് ആലപ്പുഴയില്‍ യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ കൊലപ്പെടുത്തി; സഹോദരങ്ങള്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ ചുനക്കരയില്‍ യുവാവിനെ കല്ലുകൊണ്ട് നെ‍ഞ്ചിനിടിച്ച്‌ കൊലപ്പെടുത്തി.

ചുനക്കര സ്വദേശി ദിലീപ് ഖാനാണ്(45) കൊല്ലപ്പെട്ടത്. വഴിത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവം. ഇവരുടെ ഓട്ടോ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള വഴിയിലൂടെ സഞ്ചരിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. നേരത്തെ മുതല്‍ ഇവര്‍ തമ്മില്‍ വഴിത്തര്‍ക്കുണ്ട്.