ആലപ്പുഴ തലവടിയിൽ തെങ്ങ് വീണ് കർഷകൻ മരിച്ചു; വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി ഗിരീശന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു
സ്വന്തം ലേഖകൻ
എടത്വാ: തലവടി എട്ടിയാട് മുക്ക് കോതാകരി പാടത്ത് വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി വീണ് കർഷകൻ മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി ഗിരീശന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തു വെച്ച് ഗിരീശൻ മരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെൽകർകനും ക്ഷീര കർഷകനുമായ ഗിരീശൻ കോവിഡ് കാലത്ത് തലവടി പ്രദേശത്തെ വിവധ സ്ഥാലങ്ങളിലുള്ള വീടുകളിൽ പശുവിനെ കറന്ന് പാൽ മിൽമായിൽ എത്തിക്കുന്ന ചുമതല നടത്തിയിരുന്നു. സംസ്കാരം പിന്നീട് . ഭാര്യ ഗീത. മക്കൾ: ശ്യം, ശരത്ത്.
Third Eye News Live
0