play-sharp-fill
വിവാഹത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞ് പോയി; യുവാവിന്റെ മൃതദേഹം ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപം; മുഖത്തും തലയിലും മുറിവുണ്ട്; മരണത്തിൽ ദുരൂഹത

വിവാഹത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞ് പോയി; യുവാവിന്റെ മൃതദേഹം ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപം; മുഖത്തും തലയിലും മുറിവുണ്ട്; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

ആലപ്പുഴ: ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളാത്തുരുത്തി മുക്കവലയ്ക്കൽ പുത്തൻവീട്ടിൽ അജ്മൽ ഷാജി ആണു മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്.

ഉച്ചയ്ക്കു 1.30 നു സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽനിന്നും വിവാഹത്തിൽ പങ്കെടുക്കാനായാണ് അജ്‍മൽ ഷാജി പോയതെന്നു വീട്ടുകാർ പറഞ്ഞു. സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group