മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അച്ഛൻ ജീവനൊടുക്കി; ഭിന്നശേഷിക്കാരനായ 22 കാരൻ ചികിത്സയിൽ
ആലപ്പുഴ: ആലപ്പുഴയിൽ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ തൂങ്ങി മരിക്കുകയായിരുന്നു. ആര്യാടന് തെക്കെപറമ്പിൽ സുരേഷ് ആണ് മരിച്ചത്.
സുരേഷിന്‍റെ 22 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകനെ തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0