play-sharp-fill
ആലപ്പുഴ മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ

ആലപ്പുഴ മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡിൽ താമസിക്കുന്ന ഇല്ലത്ത് വെളി വീട്ടിൽ മഹേഷിനെ(23)യാണ്
അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.

മദ്യപിച്ച് ഉത്സവ സ്ഥലത്തെത്തിയ മഹേഷ് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ അസഭ്യം പറയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, ഡ്യൂട്ടിക്ക് തടസ്സം വരുത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ആർ ബിജു, പോലീസ് സബ്ബ് ഇൻസ്പെക്ടർ പ്രിയലാൽ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിനു, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവർ ചേർന്ന് മഹേഷിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.