ആലപ്പുഴ ബസ് സ്റ്റാന്‍ഡിനുള്ളിലെ ഭക്ഷണശാലയില്‍ മോഷണം;നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു
സ്വന്തം ലേഖകൻ
ആലപ്പുഴ : ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിലെ ഭക്ഷണശാലയില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പതിനായിരം രൂപ നഷ്ടപ്പെട്ടു.കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് തിരുമല ഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടി (65) യുടെ ആര്യഭവന്‍ എന്ന ഭക്ഷണശാലയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ കട തുറക്കാന്‍ എത്തിയ മുഹമ്മദ് കുട്ടിയാണ് മോഷണം നടന്ന വിവരം അറിയുന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. കടയുടെ വാടകയും, മറ്റ് സാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള പൈസയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്.കടയുടെ പുറക് വശത്ത് കൂടി മുകളില്‍ കയറി എക്സോസ്റ്റ് ഫാന്‍ ഇളക്കി മാറ്റിയാണ് മോഷ്ടാവ് കടയില്‍ കയറിയത്. 18 വര്‍ഷമായി കട നടത്തുന്ന മുഹമ്മദ് കുട്ടി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന ആളാണ്. ചേര്‍ത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group