ആലപ്പുഴ അരൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ മൃതദേഹം; സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ : ആലപ്പുഴ അരൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചന്തിരുർ സ്വദേശി ഫെലിക്സി(28)ൻ്റെ മൃതദ്ദേഹമാണ് തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ റോഡിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടർന്ന് ഏതാനും സുഹ്യത്തുക്കൾ വീട്ടിലെത്തി ഫെലിക്‌സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. കല്ലുപറമ്പിന് സമീപം ഒഴിഞ്ഞ പറമ്പിൽ ഒന്നിച്ചു കൂടി. മദ്യപിക്കുമ്പോൾ തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി പത്തരയോടെ ഫെലിക്‌സിനെ മുഖത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്‌സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം.
Third Eye News Live
0