ആലപ്പുഴ ദേശീയപാതയിൽ അപകടം; പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ വന്ന ലോറിയിടിച്ച് വാൻ ഡ്രൈവറും, സഹായിക്കാനെത്തിയ ആളും മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്.
വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് സ്വദേശി വാസുദേവന്‍ എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാനിന്റെ ടയര്‍ മാറ്റിയിടാനി സഹായിക്കാന്‍ എത്തിയ പ്രദേശവാസിയാണ് വാസുദേവന്‍.
ലോറി ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. അമിതവേഗതയോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആണ് അപകടകാരണമെന്ന് പോലീസ്.
എന്നാൽ വെളിച്ചക്കുറവു മൂലം റോഡ് ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് ലോറി ഡ്രൈവർ മൊഴിനൽകി.
സൈക്കിളിൽ അമ്പലത്തിൽ പോയ ശേഷം മടങ്ങുമ്പോൾ ഒറ്റയ്ക്ക് ടയർ മാറ്റുന്ന ബിജുവിനെ കണ്ട് സഹായിക്കാനെത്തിയതാണ് വാസുദേവൻ
Third Eye News Live
0