ആലപ്പുഴയിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം; ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറിയിലാണ് അ​ഗ്നിബാധയുണ്ടായത് ;  രണ്ട് മുറികളിലുമായി നൂറ് കണക്കിന് ചാക്കുകൾ ആണ് സൂക്ഷിച്ചിരുന്നത്

ആലപ്പുഴയിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം; ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറിയിലാണ് അ​ഗ്നിബാധയുണ്ടായത് ; രണ്ട് മുറികളിലുമായി നൂറ് കണക്കിന് ചാക്കുകൾ ആണ് സൂക്ഷിച്ചിരുന്നത്

സ്വന്തം ലേഖകൻ

ആലപ്പുഴ: KMSCL ഗോഡൗണിലെ തീപിടുത്തത്തിനു കാരണമായ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ സുരക്ഷാ പാളിച്ച. മുറിയിൽ അഗ്നിശമനാ ഉപകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് തീ അണച്ച KMSCL ജീവനക്കാരൻ സൂചന നൽകി. പുറത്ത് നിന്നുള്ള മോട്ടോർ ഉപയോഗിച്ചാണ് തീ അണയ്ക്കാൻ ശ്രമിച്ചത്.

അതേസമയം, തീപിടുത്തം ഉണ്ടായതിന് ശേഷവും അഗ്നിബാധയുണ്ടായ മുറിയോട് ചേർന്നുള്ള മുറിയിലെ ബ്ലീച്ചിംഗ് പൗഡർ ചാക്കുകൾ നീക്കം ചെയ്തിട്ടില്ല. ബ്ലീച്ചിംഗ് പൗഡർ ചാക്കുകൾ കനത്ത ചൂടുള്ള മുറിയോട് ചേർന്ന് തന്നെയുണ്ട്. രണ്ട് മുറികളിലുമായി നൂറ് കണക്കിന് ചാക്കുകൾ ആണ് സൂക്ഷിച്ചത്. ഫയർഫോഴ്സും സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അഗ്നിബാധയെത്തുടർന്ന് ബ്ലീച്ചിങ് പൗഡറുകൾ തിരിച്ചെടുക്കാൻ നിർദ്ദേശം ലഭിച്ചുകഴിഞ്ഞു. KMSCL എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിംഗ് പൗഡർ തിരിച്ചെടുക്കും. ഇതിനായുള്ള നിർദേശം വിതരണ കമ്പനികൾക്ക് നൽകി. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടന്നും നിർദേശമുണ്ട്.
മെയ് മാസത്തിൽ തിരുവനന്തപുരത്തെയും കൊല്ലത്തെയും ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു.

മെയ് 17 ന് കൊല്ലം ഉളിയക്കോവിൽ ദേവീക്ഷേത്രത്തിന് സമീപമുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ജില്ലാ മരുന്നു സംഭരണശാലയിൽ രാത്രിയിൽ വൻ തീപിടിത്തമുണ്ടാവുകയായിരുന്നു. അഞ്ച് സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. രാത്രി 8.45 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തീയണക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് പ്രയത്നം വേണ്ടിവന്നു. തീപിടിത്തം ആദ്യം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരാണ് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്.

അപകടത്തിൽ ആളപായമില്ലെങ്കിലും ഗോഡൗണിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ കത്തി നശിച്ചു. ഗോഡൗണിൽ മരുന്നുകളും മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുമാണ് സൂക്ഷിച്ചിരുന്നത്.