മദ്യലഹരിൽ കസ്റ്റംസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; ആലപ്പുഴ സ്വദേശിയായ വിമാനയാത്രക്കാരന്‍ പിടിയില്‍

മദ്യലഹരിൽ കസ്റ്റംസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; ആലപ്പുഴ സ്വദേശിയായ വിമാനയാത്രക്കാരന്‍ പിടിയില്‍

 

തിരുവനന്തപുരം: മദ്യലഹരിയിലായ വിമാനയാത്രക്കാരന്‍ കസ്റ്റംസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. ദുബായില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയത്.
ആലപ്പുഴ വെട്ടിക്കോട് സ്വദേശിയാണിയാള്‍.

ശനിയാഴ്ച രാവിലെയാണ് ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്‍ ഉദ്യോഗസ്ഥയോട് മോശമായി സംസാരിച്ചത്. കസ്റ്റംസ് ബാഗുകള്‍ പരിശോധിക്കുന്നതിന്റെ ഇടയിലാണ് പ്രശ്‌നം നടക്കുന്നത്. ബാഗുകള്‍ പരിശോധിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സ്‌കാന്‍ ചെയ്യണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഉദ്യോഗസ്ഥ ബാഗ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിക്കുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു പിന്നാലെ വിമാന സുരക്ഷാസേന യാത്രക്കാരനെ വലിയതുറ പൊലീസിനു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group