അക്ഷയസെന്ററുകളിൽ തീവെട്ടികൊള്ള; സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിൻ്റെ നാലിരട്ടി ഫീസ് ഈടാക്കി അക്ഷയസെന്ററുകൾ; 69 രൂപ സർക്കാരിലേക്ക് അടയ്ക്കാൻ തിരുനക്കരയിലെ അക്ഷയ സെൻ്റർ ഫീസായി വാങ്ങിയത് 61 രൂപ
സ്വന്തം ലേഖകൻ
കോട്ടയം: അക്ഷയ സെന്ററുകളിൽ സർക്കാർ സേവനങ്ങൾക്ക് കൊള്ളച്ചാർജ് വാങ്ങുന്നുവെന്ന് വ്യാപകമായ പരാതി.
കോട്ടയം തിരുനക്കര പോസ്റ്റ് ഓഫീസിന് സമീപമുള്ള അക്ഷയസെന്ററിനതിരെ വാച്ച് കട ഉടമയുടെ പരാതി. വാച്ച് കടയുടെ ലേബർ ലൈസൻസ് ഫീസ് 69 രൂപ മാത്രമാണ്. എന്നാൽ തിരുനക്കരയിലെ അക്ഷയ സെന്റർ 69 രൂപ സർക്കാരിലേക്ക് അടയ്ക്കാൻ 61 രൂപ ഫീസായി ഈടാക്കി. ചേദിച്ചപ്പോൾ വേണേൽ മതി എന്ന മറുപടിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിലുള്ള സേവനങ്ങൾക്ക് പത്ത് രൂപ മുതലാണ് സർക്കാർ ഫീസ്. എന്നാൽ ഒറ്റ അക്ഷയാ സെൻ്ററുകളിലും 30രൂപയിൽ താഴെയുള്ള ഫീസില്ല.
അധിക ഫീസ് വാങ്ങുന്ന അക്ഷയാ സെൻ്ററുകൾ ക്കെതിനെതിരെ നടപടി സ്വീകരിക്കാതെ അധികൃതർ കണ്ണടച്ചിരിക്കുകയാണ്.
ഓരോ അക്ഷയ സെന്ററുകളിലും ഇത്തരത്തിൽ വാങ്ങുന്ന ഫീസുകളുടെ നിരക്ക് പ്രദർശിപ്പിക്കണമെന്ന് ചട്ടമുണ്ടെങ്കിലും ഒരിടത്തും നിരക്ക് പ്രദർശിപ്പിച്ചിട്ടില്ല. ഇതിൻ്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്.