play-sharp-fill
അഖിലലോക പ്രാര്‍ഥനാവാരത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി

അഖിലലോക പ്രാര്‍ഥനാവാരത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി

സ്വന്തം ലേഖകൻ

കോട്ടയം: വേദനയിലൂടെ കടന്നു പോകുന്നവര്‍ക്കെ മറ്റുള്ളവരെ സാന്ത്വനപ്പെടുത്തുവാന്‍ സാധിക്കുകയുള്ളുവെന്നു മലങ്കര കത്തോലിക്ക സഭ
തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്.

അഖിലലോക പ്രാര്‍ഥനാവാരം ജില്ലാതല ഉദ്ഘാടനം വാകത്താനം വൈഎംസിഎയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുറിപ്പെടലിന്റെ അവസ്ഥയിലും വിശ്വാസത്തില്‍ അടിയുറച്ചു മുന്നോട്ട് പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി ശാന്തമായി സമാധാനമായി വേദനകള്‍ മറന്നു സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് റീജിയന്‍ ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. പഴയ സെമിനാരി പ്രഫസര്‍ ഫാ. പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി.

സബ് റീജിയന്‍ ജനറല്‍ കണ്‍വീന്‍ ജോമി കുര്യാക്കോസ്, വൈസ് ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ്, ഫാ. വിജി കുര്യന്‍ തോമസ്, ഫാ. സഖറിയ നൈനാന്‍, മിഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് കണ്‍വീനര്‍ കുര്യാക്കോസ് തോമസ്, വാകത്താനം വൈഎംസിഎ പ്രസിഡന്റ് എം.എം. ഏബ്രഹാം, സെക്രട്ടറി ട്രോണി വര്‍ഗീസ്, നവീന്‍ മാണി, രെഞ്ചു കെ. മാത്യു, അരുണ്‍ മര്‍ക്കോസ്, ജോസ് ചിങ്ങവനം, ആശ ബിനോ എന്നിവര്‍ പ്രസംഗിച്ചു.