അഖിലഭാരത പാണ്ഡവ മഹാവിഷ്ണു സത്രം മെയ് 11 .മുതൽ 18 വരെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കും
കോട്ടയം: അഖിലഭാരത പാണ്ഡവ മഹാവിഷ്ണുസസ്ത്രം മെയ് 11 .മുതൽ 18 വരെ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കും
പാടൽപെറ്റ നൂറ്റെട്ടു വൈഷ്‌ണവ തിരുപ്പതികളിൽ പ്രധാനവും, പാണ്‌ഡവതിരുപ്പതികൾ എന്നു പ്രസിദ്ധവുമായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊ ടിത്താനം ക്ഷേത്രങ്ങളിൽ പൗരാണികകാലം മുതൽ ആചരി ച്ചുവരുന്ന വൈശാഖമാസ തീർത്ഥാടനത്തിൻ്റെ ഭാഗമായി നടത്ത പ്പെടുന്ന മഹായജ്ഞമാണ് പാണ്ഡവീയ മഹാവിഷ്‌ണു സത്രം.
. ദക്ഷിണ ഭാരതത്തിലെ എണ്ണപ്പെട്ട പണ്ഡിത ശ്രേഷ്ഠരുടെ സത്സംഗവും, ഭക്തി സംവർദ്ധകങ്ങളായ വിവിധ ക്ഷേത്രകലകളും ഉൾപ്പെടുത്തി നിർവ്വഹിക്കപ്പെടുന്ന പാണ്ഡവിയ മഹാവിഷ്ണു സത്രത്തിൽ പങ്കെടുക്കുന്നതും പൂജാദികളിൽ ഭാഗഭാക്കാകുന്നതും മഹാഭാഗ്യം എന്നാണ് കരുതപ്പെടുന്നത്.
സത്രം കമ്മിറ്റി
ചെയർമാൻ ബി. രാധാകൃഷ്‌ണ മേനോൻ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 11ന് വൈകുന്നേരം എതിരേൽപ്പ്. പഞ്ചപാണ്ഡവരുടെ ഉപാസന മൂർത്തികളായ പഞ്ച വൈഷ്ണവ സാന്നിധ്യങ്ങൾക്ക് പാണയപ്പന്റെ തിരുമുറ്റത്ത് സ്വീകരണം.
സമാപന ദിവസം മെയ് 18 – ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചരിത്ര പ്രസിദ്ധമായ സമുഹ സദ്യ. 2-ന് സത്ര സമാപന സഭ. രാത്രി എട്ടിന് ലയവാദ്യ സമന്വയം.