അകലക്കുന്നം പഞ്ചായത്തിൽ നൂതന പദ്ധതികൾ: വികസന സെമിനാർനടത്തി:
സ്വന്തം ലേഖകൻ
അകലക്കുന്നo :കുട്ടികളുടെ ആരോഗ്യം കായികം മാനസികം എന്നിവയ്ക്ക് മുൻഗണന കൊടുക്കുന്ന നൂ തന പദ്ധതികളുമായി അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ 2024-2025 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രേഖ പുറത്തിറക്കി. വികസന സെമിനാർ വിവിധ നൂതന പദ്ധതികൾക്ക് മുൻഗണന കൊടുത്തുകൊണ്ട് കരട് പദ്ധതി തയ്യാറാക്കി പ്രകാശനം ചെയ്തു
. പദ്ധതിയിൽ പ്രധാനമായും കുട്ടികളുടെ ആരോഗ്യം കായികം മാനസികം എന്നിവയ്ക്ക് മുൻഗണന കൊടുക്കുന്ന പദ്ധതികളും വനിതകൾക്കായി ലൈഫ് സേവിങ് ടിപ്സ് , കാർഷിക മേഖലയ്ക്കും, മൃഗസംരക്ഷണം ക്ഷീരവികസനം, എന്നിവയ്ക്ക് കൂടുതൽ പദ്ധതികളും, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളും മാതൃക കൃഷിഭവൻ കെട്ടിടം ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് മുൻതൂക്കം കൊടുത്തിരിക്കുന്നത്. വൈസ് പ്രസിഡണ്ട് ബെന്നി വടക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽകുമാർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു സംസ്ഥാനതല 70 വയസ്സിനും മുകളിലുള്ള അത്ലറ്റിക്സ് മത്സരത്തിൽ സ്വർണ്ണം നേടിയ ലൂക്കോസ് മാത്യുവിന് പദ്ധതി രേഖ കൈമാറി.
കരട് പദ്ധതി രേഖ വിശദീകരണം വികസന സ്ഥിരം സമിതി അംഗം മാത്തുക്കുട്ടി ഞായർകുളം അവതരിപ്പിച്ചു സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീലത ജയൻ, ജേക്കബ് തോമസ് താന്നിക്കൽ, ജാൻസി ബാബു എന്നിവർ ആശംസകൾ നേർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് മെമ്പർമാരായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ഷാന്റി ബാബു ജോർജ് തോമസ്, ടെസി രാജു, രാജശേഖരൻ നായർ, രഘു കെ കെ, ജീന ജോയ്, പഞ്ചായത്ത് സെക്രട്ടറി മിനി മുരളീധരൻ, കില ട്രെയിനർമാരായ ലീമ ടി എസ്, ഗീത എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു