play-sharp-fill
“ത്യാഗിയായ ഗാന്ധിയൻ….”; ആറ് വര്‍ഷം, പൂജ്യം ചോദ്യം; രാജ്യസഭയില്‍ ഒന്നും മിണ്ടാതെ ആന്റണി; പാര്‍ലമെന്റിലെ ആന്റണിയുടെ മുന്‍കാല പ്രകടനങ്ങളിൽ പരിഹാസവുമായി സോഷ്യല്‍ മീഡിയ

“ത്യാഗിയായ ഗാന്ധിയൻ….”; ആറ് വര്‍ഷം, പൂജ്യം ചോദ്യം; രാജ്യസഭയില്‍ ഒന്നും മിണ്ടാതെ ആന്റണി; പാര്‍ലമെന്റിലെ ആന്റണിയുടെ മുന്‍കാല പ്രകടനങ്ങളിൽ പരിഹാസവുമായി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖിക

കൊച്ചി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയതിന് പിന്നാലെ പാര്‍ലമെന്റിലെ ആന്റണിയുടെ മുന്‍കാല പ്രകടനങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ.

ആറ് വര്‍ഷത്തില്‍ ഒരു തവണ പോലും ആന്റണി രാജ്യസഭയില്‍ ചോദ്യം ചോദിച്ചിട്ടില്ലെന്ന കണക്കുകള്‍ നിരത്തിയാണ് വിമര്‍ശനം. ദേശീയ ശരാശരി 609.25 ഉം സംസ്ഥാന ശരാശരി 779.09 ഉം ആയിരിക്കെയാണ് കോണ്‍​ഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ ദയനീയ പ്രകടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാലയളവില്‍ 14 തവണ മാത്രമാണ് ആന്റണി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ ദേശീയ ശരാശരി 150.9 ഉം സംസ്ഥാന ശരാശരി 217 ഉം ആണ്.

കേരളത്തില്‍ നിന്നുള്ള സിപിഐ എം രാജ്യസഭാ മെമ്പര്‍ കെ സോമപ്രസാദ് ഈ കാലയളവില്‍ ചോദിച്ചത് 249 ചോദ്യങ്ങളാണ്. പങ്കെടുത്തത് 156 ചര്‍ച്ചകളിലും. 2021ല്‍ രാജ്യസഭയില്‍ എത്തിയ ജോണ്‍ ബ്രിട്ടാസ് ഇതുവരെ ചോദിച്ചത് 100 ചോദ്യങ്ങളാണെന്നതും ശ്രദ്ദേയമാണ്.

ബിജെപി സര്‍ക്കാറിനെതിരെ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും, കേരള മുന്‍ മുഖ്യമന്ത്രിയുമായ ആന്റണി മിണ്ടാതിരിക്കുകയായിരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ആന്റണിയുടെ പിന്മാറ്റത്തെ ത്യാഗിയായ ഗാന്ധിയൻ എന്ന് പരിഹസിച്ചാണ് സോഷ്യൽ മീഡിയ വരവേറ്റത്.