ഇടുക്കി ജില്ലയിലെഏറ്റവും വലിയ ഹൈപ്പർമാർട്ടുമായി അജ്മൽബിസ്മി തൊടുപുഴയിൽ
സ്വന്തം ലേഖകൻ
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പർമാർട്ടുമായി അജ്മൽബിസ്മി തൊടുപുഴയിൽ ഡിസംബർ 18, ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് പ്രവർത്തനമാരഭിക്കുന്നു. 35000 സ്ക്വയർഫീറ്റിൽ 250 ൽപ്പരം വാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യമൊരുക്കിക്കൊണ്ടാണ് അജ്മൽബിസ്മി തൊടുപുഴ ഹൈപ്പർമാർട്ട് പ്രവർത്തനമാരംഭിക്കുന്നത്.
പഴം, പച്ചക്കറികൾ, നിത്യോപയോഗസാധനങ്ങൾ, ഫിഷ് & മീറ്റ്, ഹോട്ട്ഫുഡ്, ഫുഡ്കോർട്ട്, അടുക്കള ഉപകരണങ്ങൾ, സ്മാർട്ട് ടിവികൾ,സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ,തുടങ്ങിയവയിലെല്ലാം വൻ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആന്റ് വിൻ ഓഫറിലൂടെ 10 സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമുണ്ട്.
ഹൈപ്പർ വിഭാഗത്തിൽ 1500 രൂപയുടെ പർച്ചേസുകൾക്ക് 1500 രൂപയുടെ ക്യാഷ് കൂപ്പണുകളും 500 ൽപ്പരം ഉത്പ്പന്നങ്ങൾക്ക് 50% വിലക്കുറവും ഒരുക്കിയിട്ടുണ്ട്.ഇലക്ട്രോണിക്സ് വിഭാഗത്തിൽ 10000 രൂപയുടെ പർച്ചേസുകളിൽ 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാനുളള സുവർണാവസരം ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ, മൈ ലക്കി ഡേ ഓഫറിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ഒരു ടാറ്റ ആൾട്രോസ് സ്വന്തമാക്കാവുന്നതാണ്.
50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45% വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, 25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ, ഹോം തീയറ്റർ തുടങ്ങിയവയെല്ലാം ഉദ്ഘാടന ഓഫറുകളുടെ ഭാഗമാണ്. മൊബൈൽ, ലാപ്ടോപ് തുടങ്ങിയവയ്ക്ക് ഈസി കെയറിലൂടെ മികച്ച വിൽപ്പനാനന്തര സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
മികച്ച ഓഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് EMI സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.
കൂടാതെ,പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിൽ തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങൾക്ക് മികച്ച കോംബോ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽബിസ്മിക്കാവുന്നു. ക്രിസ്മസ്പ്രമാണിച്ച് കേക്കുകൾ, സ്റ്റാറുകൾ, ക്രിസ്മസ് ട്രീകൾ തുടങ്ങിയവയുടെ വൻ ശേഖരവും അജ്മൽബിസ്മിയിൽ ഉപഭോക്താക്കൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group