play-sharp-fill
നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അജാസ്; തേങ്ങലോടെ വിട നൽകി സുഹൃത്തുക്കളും ബന്ധുക്കളും

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അജാസ്; തേങ്ങലോടെ വിട നൽകി സുഹൃത്തുക്കളും ബന്ധുക്കളും

കല്ലറ: മീനച്ചലാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അജാസിന്റെ (19)വിയോഗത്തില്‍ തേങ്ങി ബന്ധുക്കളും സുഹൃത്തുക്കളും. പുളിമാത്ത് പ‍ഞ്ചായത്തിലെ പേരാപ്പിന് സമീപം മുണ്ടോണിക്കര അജാസ് വില്ലാസില്‍ ഷിബു-അജീന ദമ്പതികളുടെ മകൻ എസ്. അജാസിനെ ചൊവ്വാഴ്ച മീനച്ചല്‍ ആറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടയം ഗാന്ധിനഗർ എസ്.എം.ഇ കോളേജില്‍ ഒന്നാം വർഷ ബി.എസ്‌.സി എം.എല്‍.ടി വിദ്യാർത്ഥിയായ അജാസിനെ തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്ന് സുഹൃത്തുക്കളും കോളേജ് അധികൃതരും പോലീസില്‍ പരാതി നല്‍കിയിരുന്നു. അജാസ് രാത്രി ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപ്പോകുന്നത് വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് അഗ്നിശമന വിഭാഗം മീനച്ചലാറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞദിവസം നടന്ന ഇന്റേണല്‍ പരീക്ഷ പൂർണമായും എഴുതാൻ സമയം കിട്ടിയിരുന്നില്ലെന്നും പാസാകുമെന്ന് വിശ്വാസമില്ലെന്നും വീട്ടുകാരെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് കുഴപ്പമില്ലെന്നും അടുത്തപരീക്ഷയില്‍ മികച്ചരീതിയില്‍ എഴുതാമെന്നും ആശ്വസിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു. നാട്ടിലെത്തിയാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബാളും ക്രിക്കറ്റുമായി സജീവമായിരുന്ന അജാസിന്റെ വിയോഗം സുഹൃത്തുക്കളേയും തളർത്തി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് നാട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം കല്ലറ മുഹ്‌യുദ്ദീൻ ജമാഅത്തില്‍ കബറടക്കി. സഹോദരൻ അർഷിദ് കല്ലറ ഗവ. എച്ച്‌.എസ്.എസ് 9ാം ക്ലാസ് വിദ്യാർത്ഥിയാണ്.