
ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസ് വീണ്ടും വെട്ടിച്ചുരുക്കി ഇൻഡിഗോ. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് നിർത്തലാക്കിയത്.
യാത്രക്കാരുടെ കുറവും ഉയർന്ന പ്രവർത്തനച്ചെലവും കണക്കിലെടുത്ത് സർവീസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ലങ്കാവി (മലേഷ്യ), ക്രാബി (തായ്‌ലൻഡ്), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം), ഹോങ്കോങ്, ഷാങ്ഹായ് എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ ഒന്ന് മുതലും, സീം റീപ്പിലേക്കുള്ള (കംബോഡിയ) വിമാന സർവീസുകൾ ജൂലൈ 3 മുതലും നിർത്തിവെക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ ജനപ്രിയമായ റൂട്ടുകളാണ് നിർത്തലാക്കിയവയിൽ ഏറെയും. തെക്കുകിഴക്കൻ ഏഷ്യയിലെയും ചൈനയിലെയും പ്രധാന വിനോദസഞ്ചാര-വാണിജ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കുന്നവയായിരുന്നു.







