മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; കുടുങ്ങി യാത്രക്കാർ ; കൊച്ചിയിലും കണ്ണൂരിലും പ്രതിഷേധം
സ്വന്തം ലേഖകൻ
കൊച്ചി: യാത്രക്കാരോട് യാതൊരു വിധ പ്രതിബദ്ധതയും കാണിക്കാത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്ക് പോവേണ്ട നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. സഹികെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, മസ്‌കത്ത്, അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയില്‍ ബഹ്‌റൈന്‍, മസ്‌കത്ത് വിമാനങ്ങളും റദ്ദാക്കി.