play-sharp-fill
എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഓംലറ്റിനുള്ളിൽ പാറ്റ ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷബാധ ; വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ

എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഓംലറ്റിനുള്ളിൽ പാറ്റ ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷബാധ ; വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ

സ്വന്തം ലേഖകൻ

ന്യൂ‌ഡൽഹി: എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വിളമ്പിയ ഓംലറ്റിനുള്ളിൽ നിന്ന് പാറ്റയെ കിട്ടിയതായി പരാതി. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഈ മോശം അനുഭവം ഉണ്ടായതെന്ന് യാത്രക്കാരി തന്റെ എക്സ് പേജിൽ കുറിച്ചു. ഒപ്പം ഓംലറ്റിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സെപ്തംബർ 17നാണ് ഇവർ വിമാനത്തിൽ സഞ്ചരിച്ചത്.

ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എ ഐ 101 വിമാനത്തിൽ പോകുകയായിരുന്നു. എനിക്ക് കഴിക്കാൻ തന്ന ഓംലറ്റിൽ പാറ്റയെ കണ്ടെത്തി. എന്റെ രണ്ട് വയസായ മകൾ ഇതിന്റെ പകുതിയിലധികം കഴിച്ചിരുന്നു. അതിന് ശേഷമാണ് പാറ്റയെ കണ്ടത്. ഇതിന്റെ ഫലമായി അവൾക്ക് ഭക്ഷ്യവിഷബാധയേറ്റു’, -യുവതി എക്സ് പേജിൽ കുറിച്ചു. എയർ ഇന്ത്യയെയും സിവിൽ വ്യാേമയാന ഡയറക്ടറേറ്റ് ജനറലിനെയും വ്യോമയാന മന്ത്രിയെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ എയർ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. തങ്ങളുടെ ഒരു ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയിൽപെട്ടെന്നും ഇക്കാര്യത്തിൽ തുടർന്വേഷണം നടത്താൻ ബന്ധപ്പെട്ട കാറ്ററിംഗ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയർ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.