യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ ; മസ്കറ്റിലേക്കും ദോഹയിലേക്കുമുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാന സർവീസുകളാണ് റദ്ദാക്കിയത്.
ബുധനാഴ്ച രാത്രി 11.10 നു മസ്കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും വ്യാഴാഴ്ച രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് ഇന്ന് റദ്ദാക്കിയത്.
ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണ. ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നെങ്കിലും ഇപ്പോഴും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കകം സര്‍വീസുകള്‍ പൂര്‍ണതോതിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0