play-sharp-fill
വീണ്ടും എയർ ഇന്ത്യയുടെ ക്രൂരത; രാവിലെ പുറപ്പെടേണ്ട വിമാനം വൈകിട്ടത്തേക്ക് മാറ്റി, പ്രതിഷേധവുമായി യാത്രക്കാർ

വീണ്ടും എയർ ഇന്ത്യയുടെ ക്രൂരത; രാവിലെ പുറപ്പെടേണ്ട വിമാനം വൈകിട്ടത്തേക്ക് മാറ്റി, പ്രതിഷേധവുമായി യാത്രക്കാർ

കോഴിക്കോട് : വിമാനം വൈകുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരില്‍ നിന്നും ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്നാണ്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

രാവിലെ 9 .35 ന് ദോഹയിലേക്ക് പുറപെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. അന്വേഷിച്ചപ്പോള്‍ വൈകുന്നേരം 5.40നേ വിമാനം പുറപെടൂ വെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. എന്നാല്‍ യാത്രക്കാർ പ്രതിഷേധം തുടരുകയാണ്.

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഇറക്കിയതിലും ഇന്ന് പ്രതിഷേധമുണ്ടായി. ദുബായില്‍ നിന്ന് പുലർച്ചെ കരിപ്പൂരില്‍ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയില്‍ ഇറക്കിയത്. പുലർച്ചെ 2.15ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തില്‍ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാർ യാത്രക്കാരോട് ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാർ നിരസിക്കുകയായിരുന്നു. വിമാനത്തില്‍ നിന്നിറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാർ.