
അയ്മനം സ്വദേശിനി മീനാക്ഷി സിജുവിന് തിരുവനന്തപുരം ഫ്രീഡം ഫിഫ്റ്റി യുടെ ബഹുമുഖ പ്രതിഭക്കുള്ള ബാലപ്രതിഭ പുരസ്കാരം ; കോട്ടയം ചുങ്കം സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്
സ്വന്തം ലേഖകൻ
കോട്ടയം: അയ്മനം സ്വദേശിനി പൂന്ത്രക്കാവിൽ സിജയുടെയും സിജുവിനെയും മകളായ മീനാക്ഷി സിജുവിന് തിരുവനന്തപുരം ഫ്രീഡം ഫിഫ്റ്റി യുടെ ബഹുമുഖ പ്രതിഭയ്ക്കുള്ള ബാലസാഹിത്യ പുരസ്കാരം ലഭിച്ചു.
കോട്ടയം ചുങ്കം സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മീനാക്ഷി സിജു. ജന്മനാ ഉള്ള അസുഖം മൂലം സ്കൂളിൽ സ്ഥിരമായി പോകുവാൻ കഴിവില്ലാത്ത കുട്ടിയാണ് മീനാക്ഷി.
ചെറിയ പേപ്പർ കഷണങ്ങൾ കൊണ്ടുപോലും വർണ്ണ വസന്തങ്ങൾ തീർക്കുന്ന അതുല്യ പ്രതിഭയാണ് മീനാക്ഷി സിജു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരയ്ക്കുവാനും എഴുതുവാനും ആർട്ട് വർക്കുകൾ ചെയ്യുവാനും മിടുക്കിയാണ് ഈ 15 വയസ്സുകാരി. നിത്യേനെയുള്ള അസുഖം മൂലം ഇപ്പോളുള്ള സ്കൂൾ പഠനം പോലും മുടങ്ങുന്ന അവസ്ഥയിലാണ് മീനാക്ഷിക്ക്.
ഫ്രീഡം ഫിഫ്റ്റി ഒക്ടോബർ മാസം 29-)o തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ജയ് റാഫി അനുസ്മരണ ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കും.
ശാരീരികമായി വയ്യാത്ത അവസ്ഥയിലും തന്റെ കഴിവിനൊത്ത് കലാവിരുതുകൾ കാണിക്കുന്ന മീനാക്ഷി തന്റെ തുടർപഠനത്തിനായി സുമനസ്സുകളുടെ സഹായവും തേടുന്നു.